അന്തേവാസിയെ മർദ്ദിച്ച സംഭവം: അർപ്പിതാ സ്‌നേഹലയം അടച്ചുപൂട്ടാൻ ഉത്തരവ്


കൊല്ലം: അഞ്ചലിൽ അന്തേവാസിയെ നടത്തിപ്പുകാരൻ മർദ്ദിച്ച സംഭവത്തിൽ അർപ്പിതാ സ്‌നേഹലയം എന്ന ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ കളക്ടർ ഉത്തരവിട്ടു. ജില്ല കളക്ടറാണ് ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചുവെന്ന വാർത്തയ്‌ക്ക് പിന്നാലെയാണ് നടപടി. അന്തേവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുവാനും നിർദ്ദേശമുണ്ട്. ഉത്തരവിന്റെ പകർപ്പ് ആശ്രയ കേന്ദ്രം സെക്രട്ടറി ടി സജീവന് കൈമാറി. വൃദ്ധയായ അന്തേവാസിയെ അടിക്കുന്നതും വഴക്കുപറയുന്നതുമായ വീഡിയോ മാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. നടത്തിപ്പുകാരന് എതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു

ആശ്രയ കേന്ദ്രത്തിൽ പ്രാർത്ഥന സമയത്ത് അന്തേവാസിയായ വൃദ്ധമാതാവ് ഉറങ്ങി എന്നാരോപിച്ചാണ് ചൂരൽ കൊണ്ട് നടത്തിപ്പുകാരൻ വൃദ്ധമാതാവിനെ മർദിച്ചത്. ആഹാരം കഴിക്കുന്പോൾ ഉറങ്ങാറില്ലല്ലോ പ്രാർത്ഥന സമയത്ത് മാത്രം എന്താ നിനക്ക് ഉറക്കം എന്ന് ചോദിച്ചായിരുന്നു വൃദ്ധമാതാവിന് മർദ്ദനം.

ഇതിന് പിന്നാലെ നടത്തിപ്പുകാരന് എതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു.

You might also like

Most Viewed