കഴക്കൂട്ടത്ത് സിപിഎം നേതാവിന്‍റെ വീടിന് നേരെ ആക്രമണം; രണ്ട് പേർ കസ്റ്റഡിയിൽ


കഴക്കൂട്ടത് സിപിഎം നേതാവിന്റെ വീട് അടിച്ചുതകർത്ത സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമികൾ നാടൻ ബോംബെറിഞ്ഞു, വീടിന്റെ ഗേറ്റും ജനാലകളും സംഘം അടിച്ചു തകർത്തു. രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ബോംബേറ് നടക്കുമ്പോൾ ഷിജുവും ഭാര്യയും കുട്ടികളും വീട്ടിലുണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. അക്രമത്തിന്റെ കാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed