മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നുവെന്ന് അനിത പുല്ലയിലിന്‍റെ മൊഴി


കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്‍റെ സുഹൃത്തും വിദേശ മലയാളിയുമായ അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണ സംഘം ചോദിച്ചറിഞ്ഞു.

മോൻസൻ തട്ടിപ്പുകാരനാണെന്ന് അറിയില്ലായിരുന്നു. തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞതോടെ തെറ്റിപ്പിരിഞ്ഞുവെന്നും അനിത പറഞ്ഞു. സംസ്ഥാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥരെ അടക്കം മോന്‍സന്‍ മാവുങ്കലിന് പരിചയപ്പെടുത്തിക്കൊടുത്തത് അനിതയാണെന്നു നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടർന്നാണ് ക്രൈംബ്രാഞ്ച് അവരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.

You might also like

Most Viewed