നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആര്യനാട് അണിയിലക്കടവ് സ്വദേശി മിഥുന്‍റെ ഭാര്യ ആദിത്യയാണ് മരിച്ചത്. ഒന്നരമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. രാവിലെ വീടിനുള്ളിൽ ആദിത്യയെ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.