സംസ്ഥാന സിനിമ അവാർഡ്; തിളക്കം കാഞ്ഞങ്ങാടിനും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്വദേശി സെന്ന ഹഗ്ഡെ സംവിധാനം ചെയ്ത പൂർണമായും കാഞ്ഞങ്ങാട് ചിത്രീകരിച്ച തിങ്കളാഴ്ച നിശ്ചയം ഏറ്റവും നല്ല രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുത്തു.
കാസർകോട് ജില്ലയിലെ നിരവധി പ്രശസ്ത അഭിനേതാക്കളെ അണി നിരത്തി അഭിമാനർഹമായ നേട്ടം കൈവരിച്ച സന്തോഷത്തിലാണ് ചിത്രത്തിലെ അണിയറക്കാർ.
നിരവധി പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്ത സെന്ന ഹെഗ്‌ഡെ കാഞ്ഞങ്ങാട് തോയമ്മലിലാണ് താമസം. ഇനിയും സിനിമ ചെയ്യുന്നുണ്ടെങ്കിൽ അതു കാഞ്ഞങ്ങാട് വച്ചു തന്നെ ചിത്രീകരിക്കണം എന്നാണ് ആഗ്രഹം എന്നും അവാർഡിന്റെ സന്തോഷത്തിനിടയിലും സംവിധായകൻ സെന്ന ഹെഗ്‌ഡെ നാലാം തൂണിനോട് പറഞ്ഞു. ചിത്രത്തിൽ അനഘ, അനീഷ പ്രഭാകരൻ, കെ യൂ മനോജ്, ഉണ്ണിമായ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് പ്രധാനാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
