ന്യൂനമര്‍ദം ദുര്‍ബലമാകുന്നു; സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും


അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദുർബലമായതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിൽ കാറ്റിന് ശക്തി കുറയുകയാണ്. വരും മണിക്കൂറിൽ കടലിൽ നിന്ന് കൂടുതൽ മഴ മേഘങ്ങൾ കരയിൽ എത്താൻ സാധ്യതയില്ലെന്നാണ് പ്രവചനം.

ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ കഴിഞ്ഞ ദിവസം കേരള തീരത്ത് സജീവമായ ഇടിമിന്നൽ മേഘങ്ങൾ അഥവാ കൂമ്പാര മേഘങ്ങളാണ് കനത്ത മഴയായി നാശം വിതച്ചത്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടർന്നേക്കും. ഇടിമിന്നലും കാറ്റും ഇന്നും ചിലയിടങ്ങളിൽ തുടരാൻ സാധ്യതയുണ്ട്. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ്, ഓറഞ്ച് അലേർട്ടുകൾ നിലവിൽ ഒരു ജില്ലയിലും നൽകിയിട്ടില്ല. നാളെത്തോടെ മഴയ്ക്ക് കുറവുണ്ടാകും.

You might also like

  • Straight Forward

Most Viewed