സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടൻ ജയസൂര്യ; മികച്ച നടി അന്നാ ബെൻ


തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. ജയസൂര്യയാണ് മികച്ച നടൻ ‍(വെള്ളം), അന്നാ ബെൻ‍ മികച്ച നടി (കപ്പേള).  മികച്ച ചിത്ര സംയോജനം മഹേഷ് നാരായണ്‍(സീ യു സൂണ്‍), മികച്ച ഗായകൻ ഷഹബാസ് അമാൻ, ഗായിക നിത്യാ മാമൻ. ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ‍ ആണ് മികച്ച സിനിമ. 

മികച്ച രണ്ടാമത്തെ സിനിമ തിങ്കളാഴ്ച നല്ല നിശ്ചയം.  ജനപ്രിയ ചിത്രം അയ്യപ്പനും കോശിയും. മികച്ച കുട്ടികളുടെ ചിത്രം ബൊണാമി. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നം അദ്ധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

You might also like

  • Straight Forward

Most Viewed