കുട്ടിക്കലിൽ ഉരുൾപൊട്ടി 13 പേരെ കാണാതായി; മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി


കോട്ടയം: കനത്ത മഴയെ തുടർന്നു മുണ്ടക്കയം കുട്ടിക്കലിൽ ഉരുൾപൊട്ടി 13 പേരെ കാണാതായി. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. കുട്ടിക്കൽ പ്ലാപ്പള്ളിയിൽ ഇന്ന് രാവിലെയാണ് ഉരുൾപൊട്ടിയത്.  ഉരുൾപൊട്ടലിൽ മൂന്ന് വീടുകൾ ഒലിച്ചുപോയി. മറ്റൊരു വീടിന്‍റെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ആറ് പേർ അകപ്പെട്ടു. ഇതിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയതായി മുൻ പഞ്ചായത്ത് അംഗം പറഞ്ഞു. 

മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കുട്ടിക്കൽ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ഇതോടെ രക്ഷപ്രവർത്തനത്തിനായി ദുരന്തനിവാരണസേന വ്യോമസേനയുടെ സഹായം തേടി. കാഞ്ഞിരപ്പള്ളി ടൗണിലും വെള്ളം കയറി. കുട്ടിക്കലിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതായി ജില്ലാ അധികൃതർ അറിയിച്ചു. കുട്ടിക്കൽ പ്ലാപ്പള്ളിയിലാണ് മഴ കനത്ത നാശം വിതച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed