തിരിച്ച് വരവ് പ്രഖ്യാപിച്ച് മീര ജാസ്മിൻ


കൊച്ചി: സിനിമയിൽ സജീവമാകാനാണ് താരുമാനമെന്ന് അറിയിച്ച് മലയാളികളുടെ പ്രിയങ്കരിയായ മീര ജാസ്മിൻ. സൂത്രധാരൻ എന്ന ലോഹിതദാസ് ചിത്രത്തിലൂടെ ബിഗ് സ്ക്രീനിൽ എത്തിയ താരം ഒരുപിടി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ച് കരിയറിൽ നീണ്ട ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന− ദേശീയ പുരസ്കാരങ്ങൾസ്വന്തമാക്കിയ താരം, വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും ഇടവേളയെടുത്തു.

യുഎഇയുടെ ഗോൾഡൻ വിസ സ്വീകരിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി തിരിച്ചെത്തുന്ന വിവരം നടി അറിയിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed