ഇറ്റലിയിൽ റോം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മലയാളി വനിതയ്ക്കു വിജയം


റോം: ഇറ്റലിയിൽ റോം മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മലയാളി വനിതയ്ക്കു വിജയം. പിഡി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച തെരേസ പുത്തൂരാണ് വിജയം നേടിയത്. മറ്റു ചില തെരഞ്ഞെടുപ്പുകൾ പൂർത്തിയാകാനുള്ളതിനാൽ 18ന് ഒൗദ്യോഗിക പ്രഖ്യാപനം വരും.

നിരവധി മലയാളികൾ തെരേസയുടെ വിജയത്തിനു വേണ്ടി പ്രവർത്തിച്ചിരുന്നു. ഒക്ടോബർ മൂന്ന്, നാല് തീയതികളിലായിട്ടാണ് മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നത്.  തെരേസയ്ക്കു വോട്ടു ചെയ്യുകയും ഇറ്റലിസ്വദേശികൾ അടക്കമുള്ളവരെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്ത എല്ലാവർക്കും തെരേസയും ഇലക്ഷൻ കമ്മിറ്റിയും നന്ദി രേഖപ്പെടുത്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed