സംസ്ഥാനത്ത് ഏത് ക്യാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം’: എം.കെ. മുനീർ


ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ് വിവാദത്തിൽ മുഖ്യമന്തി പ്രതികരിക്കണമെന്ന് എം.കെ. മുനീർ. സംസ്ഥാനത്ത് ഏത് ക്യാമ്പസിലാണ് തീവ്രവാദം ഉള്ളതെന്ന് വ്യക്തമാക്കണമെന്നും എം.കെ. മുനീർ ആവശ്യപ്പെട്ടു.

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നതായാണ് സിപിഎമ്മിന്റെ പരാമർശം. യുവതികളെ തീവ്രവാദത്തിൻറെ വഴിയിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും ക്ഷേത്ര വിശ്വാസികളെ ബി ജെ പിയുടെ പിന്നിൽ അണി നിരത്താൻ ശ്രമം നടക്കുന്നുവെന്നും സി പി എം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാർട്ടി നൽകിയ കുറിപ്പിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.

You might also like

Most Viewed