നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി

തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. വിഷയത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്നും ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും എല്ലാ വിഷയത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിന് നല്ല ബുദ്ധിയുണ്ട്. അവർ ചെയ്യാവുന്നതെല്ലാം ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി എല്ലാ കാര്യത്തിലും വന്ന് മറുപടി പറയേണ്ട കാര്യമില്ല. മുഖ്യമന്ത്രി രാഷ്ട്രീയക്കാരനല്ല, ഭരണാധികാരിയാണെന്ന് ഓർക്കണം. സർക്കാർ ഇടപെടൽ രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമാണെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.