രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തു


തിരുവനന്തപുരം: പൂവാറിൽ രോഗിയായ യുവാവിനെ ക്രൂരമായി മർദിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തു. പൂവാർ പോലീസ് േസ്റ്റഷൻ എസ്ഐ സനലിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പൂവാർ കല്ലിംഗവിളാകാം സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ സുധീർഖാനെയാണ് കഴിഞ്ഞ ദിവസം എസ്ഐ അതിക്രൂരമായി മർദിച്ചത്. പൂവാർ പെട്രോൾ പന്പിന് മുൻപിൽ വച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. 

ഭാര്യയെ ബസ് കയറ്റിവിട്ട ശേഷം നിൽക്കുന്പോഴായിരുന്നു സംഭവം. എന്തിനാണ് കസ്റ്റഡിയിലെടുക്കുന്നതെന്ന് ചോദിച്ചതോടെയാണ് എസ്ഐ റോഡിൽവച്ചും പോലീസ് ജീപ്പിനകത്തുവച്ചും മർദ്ദനം തുടങ്ങിയത്. പിന്നീട് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയും ക്രൂരമായി മർദിച്ചു. ഗുരുതരമായി മർദനമേറ്റ സുധീർ ഖാൻ ചികിത്സയിലാണ്

You might also like

  • Straight Forward

Most Viewed