ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി


ശ്രീകണ്ഠപുരം: ചെങ്ങളായി തേർളായി മുനന്പത്ത് കടവിൽ ഒഴുക്കിൽപ്പെട്ട് കാണാതായ സ്കൂൾ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തേർളായിയിലെ കെ.വി.ഹാഷിം−കെ.സാബിറ ദന്പതികളുടെ മകൻ കെ. അൻസബി (16) ആണ് മരിച്ചത്. കാണാതായ സ്ഥലത്തിന്‍റെ അടിത്തട്ടിൽ ചെളിയിൽ പുതഞ്ഞ നിലയിലായാരുന്നു മൃതദേഹം. തളിപ്പറന്പിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയും ശ്രീകണ്ഠപുരം പോലീസും നാട്ടുകാരും ചേർന്ന് ഞായറാഴ്ച വൈകുന്നേരം തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അഗ്നിരക്ഷാ സേനയുടെ സ്കൂബാ ടീമും തൃക്കരിപ്പൂർ, പയ്യന്നൂർ എന്നിവിടങ്ങിൽ നിന്നെത്തിയ സേനയുടെ മുങ്ങൽ വിദഗ്ധരും നാട്ടുകാരും ചേർന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിൽ 7.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ഞായറാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം. കൂട്ടുകാരായ മൂവർ സംഘത്തോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു വിദ്യാർഥി. തുടർന്ന് മറുകരയായ കോറളായി ദ്വീപിലേക്ക് എല്ലാവരും നീന്തുന്നതിനിടെ അൻസബ് ഒഴുക്കിൽപ്പെടുകയായിരുന്നു. കുമാത്തർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇത്തവണ എസ്എസ്എൽസി കഴിഞ്ഞ അൻസബ് പ്ലസ് വൺ അഡ്മിഷന് വേണ്ടി കാത്തിരിക്കയായിരുന്നു. സഹോദരങ്ങൾ: അൻസില, മുഹമ്മദ്.

You might also like

Most Viewed