കാട്ടുപന്നിയെ ഇടിച്ച് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു


വരന്തരപ്പിള്ളി (തൃശൂർ): ഇഞ്ചക്കുണ്ടിൽ കാട്ടുപന്നിയെ ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇഞ്ചക്കുണ്ട് തെക്കെ കൈതക്കൽ സെബാസ്റ്റ്യന്‍റെ മകൻ സ്റ്റെബിൻ (22) ആണ് മരിച്ചത്. ഇഞ്ചക്കുണ്ട് കുണ്ടൂക്കാരൻ ജോർജ് മകൻ ജോയലിനു (21) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. കൽക്കുഴിയിൽനിന്നും ഇഞ്ചക്കുണ്ടിലേക്കു വരികയായിരുന്നു ഇരുവരും. ഇതിനിടയിൽ വളവിൽവച്ച് ബൈക്ക് കാട്ടുപന്നിയെ ഇടിച്ചു. തുടർന്ന് ബൈക്ക് കലുങ്കിൽ ഇടിച്ചു മറിയുകയായിരുന്നു. 

െസ്റ്റബിൻ സമീപത്തെ തെങ്ങിൽ തലയിടിച്ച് വീണു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ യുവാക്കളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും െസ്റ്റബിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മാതാവ് : ഷീബ. സഹോദരി: സ്റ്റെബിൽഡ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed