താൻ ബഹുമാനിക്കുന്ന നേതാവാണ്; കാനം രജേന്ദ്രന് തന്നോട് വിരോധമെന്താണെന്ന് അറിയില്ല

പാലാ: കാനം രജേന്ദ്രന് തന്നോട് വിരോധമെന്താണെന്ന് അറിയില്ലെന്നും ഇക്കാര്യം അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കേരള കോൺഗ്രസ്−എം ചെയർമാൻ ജോസ് കെ. മാണി മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുൻപും തനിക്കെതിരേ കാനം വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.
താൻ ബഹുമാനിക്കുന്ന നേതാവാണ് കാനമെന്നും എൽഡിഎഫിനെയും കേരള കോണ്‍ഗ്രസിനെയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ പരാമർശത്തിന്‍റെ പേരിൽ പരാതിയില്ല. ആരെയും പരാതി അറിയിച്ചിട്ടുമില്ല. എൽഡിഎഫിനെ ശക്തിപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും ജോസ് കെ. മാണി കൂട്ടിച്ചേർത്തു.