ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾ‍ റദ്ദാക്കണമെന്ന ഹർ‍ജി തള്ളി


കൊച്ചി: ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾ‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർ‍ജി ഹൈക്കോടതി തള്ളി. ഡയറി ഫാം അടച്ചുപൂട്ടൽ‍, സ്‌കൂൾ‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരണം എന്നിവ ചോദ്യം ചെയ്താണ് ഹർ‍ജി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതിൽ‍ ഇടപെടാൻ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി.

നഷ്ടം സഹിച്ച് ഡയറി ഫാം നടത്തിക്കൊണ്ടുപോകാനാകില്ല, പോഷകാഹാരം നൽ‍കണമെന്നുമാത്രമേ നിർ‍ദേശമുള്ളു, ബീഫ് തന്നെ നൽ‍കണമെന്ന് നിർ‍ദേശമില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ വാദങ്ങളെല്ലാം അംഗീകരിച്ചുകൊണ്ടാണ് ഭരണപരിഷ്‌കാരങ്ങൾ‍ക്കെതിരായ ഹർ‍ജി കോടതി തള്ളിയത്.

ഭരണപരിഷ്‌കാരങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർ‍ജികളെ കേന്ദ്രസർ‍ക്കാരും എതിർ‍ത്തിരുന്നു. കേന്ദ്രസർ‍ക്കാരിന്റെ തീരുമാനങ്ങളാണ് ദ്വീപിൽ‍ നടപ്പാകുന്നത്. അതിൽ‍ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed