ഇലഞ്ഞിയിൽ വൻ കള്ളനോട്ട് നിർമാണ സംഘം പോലീസ് പിടിയിൽ


പിറവം: ഇലഞ്ഞിയിൽ വൻ കള്ളനോട്ട് നിർമാണ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആറംഗ സംഘമാണ് പിടിയിലായിരിക്കുന്നത്. ഇവർ താമസിച്ച വാടകവീട്ടിൽ നിന്നും കള്ളനോട്ട് നിർമാണ സാമഗ്രികളും ഏഴ് ലക്ഷം രൂപയുടെ വ്യാജ നോട്ടുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കെട്ടിട നിർമാണ മേഖലയിൽ പ്രവർത്തിക്കുന്നവരെന്ന വ്യാജേനെയാണ് സംഘം ഇലഞ്ഞിയിൽ വാടക വീടെടുത്തിരുന്നത്. സംഘത്തിലെ ഒരാൾ പ്രദേശത്തെ ഒരു പച്ചക്കറി കടയിൽ നൽകിയ 500 രൂപ നോട്ട് പരിശോധിച്ച കടക്കാരന് തോന്നിയ സംശയത്തിൽ നിന്നാണ് വൻ റാക്കറ്റ് കുടുങ്ങിയത്. ഇയാൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ അഞ്ച് മുതൽ പോലീസും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും വീട്ടിൽ റെയ്ഡിന് എത്തുകയായിരുന്നു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്. മറ്റ് ജില്ലകളിലും കണ്ണികളുള്ള വൻ കള്ളനോട്ട് റാക്കറ്റാണ് കുടുങ്ങിയതെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

You might also like

Most Viewed