സിബിഐ ഡയറക്ടറെ 24ന് തിരഞ്ഞെടുക്കും... ബെഹ്‌റയും പരിഗണന പട്ടികയിൽ

ന്യൂഡൽഹി: മെയ് 24ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ പുതിയ സി.ബി.ഐ ഡയറക്ടറെ തെരഞ്ഞെടുക്കാൻ ഉന്നതതല യോഗം ചേരും. ചീഫ് ജസ്റ്റിസ് എൻവി രമണ, ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് ആധിർ രഞ്ജൻ ചൗധരി എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ഡിജിപി ലോക്‌നാഥ് ബെഹ്റ ഉൾപ്പടെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പേരുകൾ സമിതി അംഗങ്ങൾക്ക് സർക്കാർ കൈമാറി. 1985 ബാച്ച് കേരള കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് ലോക്‌നാഥ് ബെഹ്‌റ.
സിബിഐ താത്കാലിക ഡയറക്ടർ പ്രവീണ്‍ സിൻഹ, ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, എൻഐഎ മേധാവി വൈസി മോദി, സിഐഎസ്എഫ് മേധാവി സുബോധ് കാന്ത് ജയ്സ്വാൾ, ഐടിബിപി മേധാവി എസ് എസ് ദേസ്്വാൾ, ഉത്തർപ്രദേശ് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്ഥി എന്നിവരാണ് പരിഗണന പട്ടികയിൽ ഉള്ള മറ്റ് പ്രമുഖ ഐപിഎസ് ഉദ്യോഗസ്ഥർ.