മലയാള സിനിമാരംഗത്തെ മുതിർന്ന മേക്കപ്പ് ആർട്ടിസ്റ്റ് ജയചന്ദ്രൻ അന്തരിച്ചു


തിരുവനന്തപുരം: മലയാള സിനിമാരംഗത്തെ മുതിർന്നമേക്കപ്പ് ആർട്ടിസ്റ്റായ ജയചന്ദ്രൻ (52) അന്തരിച്ചു. മികച്ച മേക്കപ്പ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. പെട്ടെന്ന് അസുഖം മൂർച്ചിക്കുകയായിരുന്നു. തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് മോഹൻദാസിന്റെ ശിഷ്യനായിട്ടായിരുന്നു ചലച്ചിത്ര രംഗത്ത് തുടക്കം. തുടർന്ന് ദൂരദർശൻ കേന്ദ്രത്തിലെ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായിരുന്നബി.വി. റാവു, വേലപ്പൻ ആശാൻ എന്നിവരുടെ കൂടെ പ്രവർത്തിച്ചു. 

മലയാളത്തിൽസ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായിനൂറ്റന്പത്തിലേറെസിനിമകളിൽ പ്രവർത്തിച്ചട്ടുണ്ട്. 2002−ൽ കുബേരൻ എന്ന ചിത്രത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം നേടി. ഇതിന് പുറമെ ഫിലിം ക്രിട്ടിക്സ് അവർഡ്, നിരവധി ചാനൽ പുരസ്ക്കാരങ്ങളും കിട്ടിയിട്ടുണ്ട്. അഞ്ച് വർഷമായി ഫ്ലവേഴ്സ്ചാനലിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റായിപ്രവർത്തിച്ചുവരികയായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed