സിഐടിയു നേതാവു കൂടിയായ കൊച്ചി നഗരസഭ കൗൺസിലർ‍ കൊറോണ ബാധിച്ച് മരിച്ചു


കൊച്ചി: കൊച്ചി നഗരസഭാ കൗണ്‍സിലർ‍ കെ.കെ ശിവൻ കൊറോണ ബാധിച്ച് മരിച്ചു. നഗരസഭയിലെ 63ാം ഡിവിഷനായ ഗാന്ധി നഗറിലെ കൗൺസിലറാണ് ശിവൻ‍. സിഐടിയു എറണാകുളം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ഇദ്ദേഹം. ഇന്ന് പുലർ‍ച്ചെയായിരുന്നു അന്ത്യം. കൊറോണയക്ക് പുറമെ ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് ആരോഗ്യസ്ഥിതി വഷളായത്.

സർ‍ക്കാർ‍ കൊറോണ കെയർ‍ സെന്ററിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ആരോഗ്യനില വഷളായതോടെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശവസംസ്‌കാരം കൊറോണ മാനദണ്ഡങ്ങൾ‍ പാലിച്ച് നടത്തും.

You might also like

Most Viewed