കോവിഡ്:അച്ഛനും അമ്മയും മകനുമുൾ‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരും‍ മരിച്ചു


മലപ്പുറം: അച്ഛനും അമ്മയും മകനുമുൾ‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ‍ കൊവിഡ് ബാധിച്ചു മരിച്ചു. വാഴക്കാട് പഞ്ചായത്തിൽ‍ ചെറുവായൂർ‍ കണ്ണത്തൊടി ലിമേശും ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ രാമർ‍, ലീല എന്നിവരുമാണ് മരിച്ചത്.

ഇക്കഴിഞ്ഞ ഏപ്രിൽ‍ 28നാണ് കൊവിഡ് ചികിത്സയിരിക്കെ ലിമേഷ് മരിച്ചത്. ഓട്ടോ ഡ്രൈവറായിരുന്നു ലിമേഷ്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗബാധ ഉണ്ടായതെന്ന് വ്യക്തമല്ല. ഏപ്രിൽ‍ 30ന് കൊവിഡ് ചികിത്സയിലിരിക്കുന്പോഴാണ് അച്ഛൻ രാമർ‍ മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ച അമ്മ ലീല ഇന്നലെയും മരണത്തിന് കീഴടങ്ങുകയായിരുന്നു.

You might also like

Most Viewed