യാത്രാപാസ്സിനെ കുറിച്ച് അറിയാം...


തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഏർ‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ‍ യാത്രകൾ‍ക്കായി പോലീസ് പാസ്സ് നിർ‍ബന്ധമാക്കി. നിലവിൽ‍ അവശ്യസർ‍വ്വീസ് വിഭാഗത്തിൽ‍പ്പെട്ടവർ‍ക്ക് യാത്ര ചെയ്യുന്നതിന് അവരുടെ സ്ഥാപനം നൽ‍കുന്ന തിരിച്ചറിയൽ‍ കാർ‍ഡ് ഉപയോഗിക്കാം. ഇവർ‍ക്ക് പ്രത്യേകം പോലീസ് പാസ്സിന്റെ ആവശ്യമില്ല. കേരള പോലീസിന്റെ വെബ്‌സൈറ്റിലാണ് ഇതിനുള്ള സൗകര്യം ലഭ്യമാകുക. പേർ, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഈ ഫോമിൽ‍ രേഖപ്പെടുത്തണം. ഇത് പരിശോധിച്ച ശേഷം സ്‌പെഷ്യൽ‍ ബ്രാഞ്ച് ആണ് യാത്രയ്ക്കുളള അനുമതി നൽ‍കുന്നത്. അനുമതി ലഭിച്ചാലുടനെ അപേക്ഷകന്റെ ഫോണിലേക്ക് ഒടിപി ലഭിക്കുകയും, യാത്രാപാസ്സ് ഫോണിൽ‍ ലഭ്യമാവുകയും ചെയ്യും. ഇത് ഉപയോഗിച്ച് മാത്രമേ യാത്ര നടത്താനാകൂ.

മരണം, ആശുപത്രി കേസുകൾ‍, അടുത്ത ബന്ധുവിന്റെ വിവാഹം തുടങ്ങിയ അത്യാവശ്യങ്ങൾ‍ക്കാണ് പാസ്സ് അനുവദിക്കുന്നത്. ദിവസ വേതനക്കാർ‍, വീട്ടുജോലിക്കാർ‍ എന്നിവർ‍ക്കും പാസ്സിനായി അപേക്ഷിക്കാം. ആശുപത്രി ജീവനക്കാർ‍, മാദ്ധ്യമപ്രവർ‍ത്തകർ‍ എന്നിവർ‍ക്ക് പാസ്സില്ലാതെയും യാത്ര ചെയ്യാം. അടിയന്തിരമായി പാസ്സ് ആവശ്യമുള്ളവർ‍ക്ക് േസ്റ്റഷൻ ഹൗസ് ഓഫീസർ‍മാരെ നേരിട്ട് സമീപിച്ച് പാസ്സിന് അപേക്ഷ നൽ‍കാവുന്നതാണ്. ഇരുവശത്തേയ്ക്കും യാത്ര ചെയ്യുന്നതിനുള്ള പാസ്സ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള േസ്റ്റഷൻ‍ ഹൗസ് ഓഫീസർ‍ തന്നെ നൽ‍കും.

You might also like

Most Viewed