കെ.എസ് ശബരീനാഥ്, കെ.എം ഷാജി, അനിൽ അക്കര എന്നിവർക്ക് തോൽവി
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാനിക്കാറാകുമ്പോൾ അരുവിക്കര മണ്ഡലത്തില്‍ അട്ടിമറി. നിലവിലെ എംഎല്‍എയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ.എസ് ശബരീനാഥിനെ പിന്നിലാക്കി എല്‍ഡിഫ് സ്ഥാനാര്‍ഥി ജി. സ്റ്റീഫന്‍ നാലായിരം വോട്ടുകൾക്ക് മുന്നിലെത്തി. തിരുവനന്തപുരത്ത് 13 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ഒരു മണ്ഡലത്തിൽ യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്.
വടക്കാഞ്ചേരിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി വിജയിച്ചു. 15117 വോട്ടുകൾക്കാണ് സേവ്യർ ചിറ്റിലപ്പള്ളി വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കര, എൻഡിഎ സ്ഥാനാർത്ഥി ടിഎസ് ഉല്ലാസ് ബാബു എന്നിവരെ മറികടന്നാണ് അദ്ദേഹത്തിൻ്റെ ജയം. കഴിഞ്ഞ തവണ അനിൽ അക്കര വിജയിച്ച മണ്ഡലമാണ് വടക്കാഞ്ചേരി.
അതേസമയം അഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി കെഎം ഷാജി തോറ്റു. എൽഡിഎഫ് സ്ഥാനാർത്ഥി ഗവ സുമേഷാണ് ജയിച്ചത്.
