മൻസൂർ വധം; മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വിടാൻ ഉത്തരവ്


കണ്ണൂർ: കൂത്തുപറന്പിൽ ലീഗ് പ്രവർത്തകൻ മൻസൂറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ മുഴുവൻ പ്രതികളെയും കസ്റ്റഡിയിൽ വിടാൻ ഉത്തരവ്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസുമായി ബന്ധപ്പെട്ട് എട്ട് പ്രതികളാണ് റിമാൻഡിലായത്.

തിങ്കളാഴ്ച മുതൽ ഏഴ് ദിവസം കസ്റ്റഡിയിൽ വിടണമെന്നാണ് ഉത്തരവ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ തുടർ ചോദ്യം ചെയ്യലിനും, തെളിവെടുപ്പിനുമായി കസ്റ്റയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് കോടതി നടപടി. മുഖ്യ സൂത്രധാരൻ സുഹൈൽ ഉൾപെടെയുള്ളവരെയാണ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സുഹൈൽ തലശ്ശേരി കോടതിയിൽ കീഴടങ്ങിയത്. കേസിലെ അഞ്ചാം പ്രതിയാണ് ഇയാൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed