വയനാട്ടിൽ വീണ്ടും ഷിഗെല്ല: പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു


വയനാട്: വയനാട് നൂൽപ്പുഴയിൽ വീണ്ടും ഷിഗെല്ല രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്. ജനങ്ങൾ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ തന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. നൂൽപ്പുഴ പഞ്ചായത്ത് സർവ്വകക്ഷി യോഗം ചേർന്ന് പ്രദേശത്തെ സ്ഥിതി ഗതികൾ വിലയിരുത്തി.

നായ്ക്കട്ടി നാഗരംചാൽ കാട്ടുനായ്ക്ക കോളനിയിലെ 59 വയസുകാരിയ്ക്കാണ് ഇന്നലെ ഷിഗല്ല സ്ഥിരീകരിച്ചത്. ഇവർ ബത്തേരി ആശുപത്രിയിൽ ചികിത്സയിലാണ്. നഗരംചാൽ കോളനിയിലുള്ളവരെ പരിശോധനയ്ക്ക് വിധേരയാക്കിക്കഴിഞ്ഞു. നിലവിൽ രോഗവ്യാപനം കണ്ടെത്തിയിട്ടില്ലെങ്കിലും ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

പഞ്ചാത്തിലെ പ്രതിരോധ പ്രവർത്തനങ്ങൽ ഊർജ്ജിതമാക്കണമെന്ന ലക്ഷ്യത്തോടെയാണ് സർവ്വകക്ഷി യോഗം ചേർന്നത്. ജനങ്ങളെ കൂടുതൽ ബോധവത്കരിക്കാനും പ്രദേശത്തെ ജലസ്രോതസ്സുകൾ ശുചീകരിക്കാനുമാണ് നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed