എച്ച് ഡി കുമാരസ്വാമിയ്ക്ക് കൊറോണ


ബംഗളൂരു: മുൻ കർണാടക മുഖ്യമന്ത്രിയും, ജെഡിഎസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമിയ്ക്ക് കൊറോണ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കുമാരസ്വാമിയെ നിരീക്ഷണത്തിലാക്കി. രോഗവിവരം കുമാരസ്വാമി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസങ്ങളായി കുമാരസ്വാമിയ്ക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്നാണ് പരിശോധനയ്ക്ക് വിധേയനായത്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ താനുമായി സന്പർക്കത്തിലേർപ്പെട്ടവർ നീരിക്ഷണത്തിൽ പോകുകയും, പരിശോധനയ്ക്ക് വിധേയരാകുകയും ചെയ്യണമെന്നും കുമാരസ്വാമി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികളിൽ കുമാരസ്വാമി പങ്കെടുത്തിരുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം കർണാടകയിൽ കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. നിലവിൽ 107315 പേരാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് രണ്ടാമതും കൊറോണ സ്ഥിരീകരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed