5000 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐക്ക് രണ്ട് വര്‍ഷം തടവും പിഴയും




ഇടുക്കി: 5,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശാന്തൻപാറ സ്റ്റേഷനിലെ എ.എസ്.ഐ, എം.വി.ജോയിക്ക് രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. അടിപിടി കേസിലെ പ്രതിയായ ഇടുക്കി സ്വദേശി രാജന്റെ കൈയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്പോഴാണ് വിജിലൻസ് പിടികൂടിയത്. ഒരു അടിപിടികേസില്‍ നിന്നും രാജനെ ഒഴിവാക്കുവാനാണ് എ.എസ്.ഐ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി, പി.ടി. കൃഷ്ണൻകുട്ടിയാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക്ക് പ്രോസിക്യൂട്ടർ രാജ്മോഹൻ ആര്‍. പിള്ള ഹാജരായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed