അട്ടപ്പാടി ആസ്ഥാനമാക്കി ആദ്യ ട്രൈബൽ താലൂക്ക് രൂപീകരിക്കും
തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ അട്ടപ്പാടി ആസ്ഥാനമാക്കി ട്രൈബൽ താലൂക്ക് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം. അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങൾക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. തഹസിൽദാറുടേത് അടക്കം 14 തസ്തികളാണ് ഇവിടെ വേണ്ടി വരുന്നത്. ഇതിൽ എട്ടു പേരെ നിലവിൽ അട്ടപ്പാടിയിൽ നിലവിലുള്ള സ്പെഷൽ ഓഫിസിൽ നിന്നു പുനർ വിന്യസിക്കും. ആദിവാസികൾക്ക് ഭൂമി നൽകുന്നതിനായാണ് സ്പെഷൽ ഓഫിസ് സ്ഥാപിച്ചിരുന്നത്.

