പൊതുമേഖലയിൽ രാജ്യത്തെ ആദ്യ പ്രതിരോധ പാർക്ക് കേരളത്തിൽ; മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
ഒറ്റപ്പാലം: പാലക്കാട് ഒറ്റപ്പാലം കിൻഫ്രയിൽ നിർമിച്ച പൊതുമേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്രതിരോധ പാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പാർക്കിൽ പ്രതിരോധ സേനയ്ക്കാവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കും.
131 കോടി രൂപ ചിലവിൽ 60 ഏക്കർ സ്ഥലത്താണ് പാർക്ക് നിർമിച്ചത്. പാർക്കിൽ 81 കോടി രൂപ സംസ്ഥാന സർക്കാർ ചിലവഴിച്ചപ്പോൾ 50 കോടി രൂപ കേന്ദ്രസർക്കാർ ധന സഹായമായി നൽകി. ഓൺലൈൻ വഴി നടന്ന ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രതിരോധ സേനകൾക്കാവശ്യമായ ഐടി−ഇലക്ട്രോണിക് ഉപകരണങ്ങൾ, എയർക്രാഫ്റ്റ് ഘടകങ്ങൾ, നാവിഗേഷന്‍ ഉൽപ്പന്നങ്ങൾ.

