എൽഡിഎഫ് സർക്കാർ കുറഞ്ഞ നിരക്കിലെ വൈദ്യുതി കരാർ റദ്ദാക്കിയതിൽ സമഗ്ര അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ
ശാരിക
തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാർ റദ്ദാക്കി ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങിയ നടപടിയിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ ആവശ്യപ്പെട്ടു. യുഡിഎഫ് ഭരണകാലത്ത് ആര്യാടൻ മുഹമ്മദ് മന്ത്രിയായിരുന്നപ്പോൾ ഒപ്പിട്ട യൂണിറ്റിന് 4.29 രൂപയുടെ കരാറാണ് എൽഡിഎഫ് സർക്കാർ റദ്ദാക്കിയത്. ഇതിനുശേഷം എട്ട് മുതൽ 14 രൂപ വരെ ഉയർന്ന നിരക്കിലാണ് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഉയർന്ന തുക നൽകി ആരിൽ നിന്നൊക്കെയാണ് വൈദ്യുതി വാങ്ങിയതെന്ന് വിശദമായി പരിശോധിക്കണം. നിലവിൽ സംസ്ഥാനത്ത് 1200 മെഗാവാട്ടിന്റെ വൈദ്യുതി കുറവുണ്ടെന്നും, ഇത് മറികടക്കാൻ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഇബിയെ പൂർണമായും പൊതുമേഖലയിൽ നിലനിർത്തി രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
dfsdf

