കൊച്ചി സിനഗോഗിനു മുന്നിൽ ബാനറുകൾക്ക് തീയിട്ടതിൽ വിദേശബന്ധമുണ്ടോയെന്ന് സംശയം; പ്രതി പിടിയിൽ


ശാരിക

കൊച്ചി: എറണാകുളം കടവുഭാഗം സിനഗോഗിനു മുന്നിൽ ബാനറുകൾക്ക് തീയിട്ട സംഭവത്തിൽ പുത്തൻകുരിശ് സ്വദേശിയായ എബിൻ ബി.പോൾ (32) അറസ്റ്റിൽ. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ. പവിത്രന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ വിദേശബന്ധവും തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും സംശയിക്കുന്നതായി അന്വേഷണ സംഘം വ്യക്തമാക്കി.

ഒക്ടോബർ 12-ന് പുലർച്ചെ 2:30-ഓടെയാണ് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കടവുഭാഗം സിനഗോഗിന് മുൻവശം അതിക്രമം ഉണ്ടായത്. നീല നിറത്തിലുള്ള കാറിലെത്തിയ പ്രതി, പെട്രോൾ ഒഴിച്ച് തീയിട്ട ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി രക്ഷപ്പെടുകയായിരുന്നു. രാത്രികാല സി.സി.ടി.വി. ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നത് വെല്ലുവിളിയായെങ്കിലും സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിൽ പുത്തൻകുരിശിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായക ഡിജിറ്റൽ തെളിവുകൾ ലഭിച്ചു. 'ബോസ്' എന്നയാളുടെ നിർദേശപ്രകാരമാണ് കൃത്യം നടത്തിയതെന്നും ദൃശ്യങ്ങൾ അയച്ചുകൊടുത്ത് ക്രിപ്റ്റോകറൻസിയിലൂടെ പ്രതിഫലം കൈപ്പറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്. യഹൂദ ആരാധനാലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങളും ഫോണിൽ നിന്നു ലഭിച്ചു. മൂവാറ്റുപുഴയിൽ മുൻപുണ്ടായ സമാനമായ തീവെപ്പ് കേസിലും പ്രതിക്ക് പങ്കുണ്ടെന്നും ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം നടത്തിവരുന്നുണ്ട്.

article-image

േെെ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed