ജിദ്ദ വിമാനത്താവളത്തിൽ മലയാളി നഴ്സിനെ കാണാതായി; ആശങ്കയോടെ വയനാട്ടിലെ കുടുംബം


ശാരിക

സുൽത്താൻ ബത്തേരി: സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്സ് ഫിലോമിനയെക്കുറിച്ച് (32) യാതൊരു വിവരവുമില്ലാതെ ആശങ്കയിലാണ് വയനാട്ടിലെ കുടുംബം. അവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കാനായി റിയാദിലേക്ക് മടങ്ങിയ ബത്തേരി അയ്യങ്കൊല്ലി സ്വദേശിയായ ഫിലോമിനയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ജിദ്ദ വിമാനത്താവളത്തിൽ തന്നെ തടഞ്ഞുവെച്ചിരിക്കുകയാണെന്ന സന്ദേശമാണ് കുടുംബത്തിന് അവസാനമായി ലഭിച്ചത്.

റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ ജീവനക്കാരിയായ ഫിലോമിന ഒക്ടോബർ 10-നാണ് ബെംഗളൂരുവിൽനിന്ന് വിമാനം കയറിയത്. ജിദ്ദയിൽനിന്ന് റിയാദിലേക്കുള്ള കണക്ഷൻ വിമാനത്തിൽ കയറുന്നതിന് മുൻപ് വിമാനത്താവള അധികൃതർ തടഞ്ഞുവെച്ചെന്നും സെക്യൂരിറ്റി ഉദ്യോഗസ്ഥർ പാസ്‌പോർട്ട് വാങ്ങിവെച്ചെന്നും കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫാവുകയായിരുന്നു. റിയാദിലെ ആശുപത്രിയിലും താമസസ്ഥലത്തും അന്വേഷിച്ചെങ്കിലും ഫിലോമിന അവിടെ എത്തിയിട്ടില്ലെന്നാണ് സഹപ്രവർത്തകർ വ്യക്തമാക്കിയത്.

നാലു വയസ്സുകാരനായ മകനും ഭർത്താവ് ജോണും അടങ്ങുന്ന കുടുംബം കടുത്ത ആശങ്കയിലാണ്. ഫിലോമിനയെ കണ്ടെത്താൻ സഹായം തേടി സൗദി എംബസിക്കും നോർക്കയ്ക്കും ഇ-മെയിൽ അയച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed