യുഡിഎഫ് മന്ത്രിമാരുടെ വിദേശയാത്ര; ഒമ്പതിൽ എട്ടും വ്യക്തിപരം, കെ.എം. ഷാജിയുടെ യാത്രയിൽ വിശദീകരണവുമായി മുഖ്യമന്ത്രി
ശാരിക
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ഒമ്പത് മന്ത്രിമാർ വിദേശയാത്ര നടത്തിയതിൽ ഒന്ന് മാത്രമാണ് ഔദ്യോഗിക സന്ദർശനമായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയെ അറിയിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ യുഎഇ സന്ദർശനമായിരുന്നു ഏക ഔദ്യോഗിക യാത്ര. ബാക്കിയുള്ള എല്ലാ വിദേശയാത്രകളും വ്യക്തിപരമായിരുന്നുവെന്നും ഇവയുടെ ചെലവ് സർക്കാർ വഹിച്ചിട്ടില്ലെന്നും എംഎൽഎമാരുടെ ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ഒരു മന്ത്രിയുടെയും യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ യൂറോപ്യൻ പര്യടനത്തിൽ അനുവദിച്ച രാജ്യങ്ങൾക്ക് പുറമെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗ് സന്ദർശിച്ചത് വിവാദമായി. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു അനുമതി. എന്നാൽ തന്റെ യാത്രയിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ബൾഗേറിയയിലേക്കുള്ള വഴിമധ്യേയുള്ള ട്രാൻസിറ്റ് മാത്രമായിരുന്നു പ്രാഗ് യാത്രയെന്നും മന്ത്രി ഷാജി വിശദീകരിച്ചു. പാസ്പോർട്ടിൽ പ്രാഗ് എൻട്രി പോലുമില്ലെന്നും എല്ലാ അനുമതികളോടെയുമാണ് യാത്ര നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
sdff

