കൊവിഡ് പ്രതിരോധം: സംസ്ഥാനം പൂർണമായി പരാജയപ്പെട്ടെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം പൂർണമായി പരാജയപ്പെട്ടന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറയുമ്പോൾ കേരളത്തിൽ കേസുകൾ വർധിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വി. മുരളീധരൻ കുറ്റപ്പെടുത്തി. കൊവിഡിനെ പ്രതിരോധിച്ചെന്ന അവകാശവാദവുമായി ജനങ്ങളെ തെറ്റിധരിപ്പിച്ച മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയുമാണ് സ്ഥിതി വഷളാക്കിയതെന്നും വി.മുരളീധരൻ ആരോപിച്ചു.



