കണ്ണൂരിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. ആലക്കാട് സ്വദേശി മുസീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കടന്നപ്പള്ളി പാണപ്പുഴയിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ടിന് ശ്രമം നടന്നത്. സഹോദരന്റെ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ഇയാള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് സിപിഎം ആരോപിച്ചു.
