നായയെ കാറിന് പിറകിൽ കെട്ടിയിട്ട് വലിച്ചിഴച്ച സംഭവം; കാര്‍ കസ്റ്റഡിയിലെടുത്തു


തൃശ്ശൂർ: അത്താണി പറവൂരില്‍ വളർത്തു നായയെ കാറിന് പിന്നിൽ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ പോലീസ് കാർ കസ്റ്റഡിയിലെടുത്തു. ചെങ്ങമനാട് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍റെ നിർദേശപ്രകാരം മോർട്ടവാഹന വകുപ്പ് കഴിഞ്ഞ ദിവസം കാർ കണ്ടെടുത്തിരുന്നു.

വാഹനത്തിന്‍റെ പെർമിറ്റും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കാൻ ആർടിഒയ്ക്ക് പോലീസ് റിപ്പോർട്ട് നൽകിയതായി എസ്പി അറിയിച്ചു. സംഭവത്തിൽ കുന്നുകര ചാലയ്ക്ക കൊന്നം വീട്ടിൽ യൂസഫി (62) നെ ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരേ മൃഗസംരക്ഷണ നിയമം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് ജാമ്യത്തിൽ വിട്ടു.

You might also like

Most Viewed