കൊച്ചിയില്‍ ഫ്ളാറ്റിൽ നിന്നും വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു


കൊച്ചി: ഫ്ളാറ്റിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. സേലം സ്വദേശിനി കുമാരി ആണ് മരിച്ചത്. വീട്ടുജോലിക്കാരിയായിരുന്നു ഇവർ. ഇന്ന് പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഡിസംബർ നാലിനാണ് കുമാരിയെ കൊച്ചിയിലെ മറൈൻ ഡ്രൈവിലുള്ള ലിങ്ക് ഹൊറൈസൻ ഫ്ളാറ്റിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.

കുമാരിയുടെ ഭർത്താവ് ശ്രീനിവാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫ്ളാറ്റുടമ അഭിഭാഷകനായ ഇംത്യാസ് അഹമ്മദിനെതിരെ പോലീസ് കേസെടുത്തിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed