പെരിയ ഇരട്ടക്കൊലപാതകം; സര്‍ക്കാർ നല്‍കിയ ഹര്‍ജി സുപ്രീംകോടതി മാറ്റിവച്ചു


 

ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണത്തിനെതിരായി സംസ്ഥാന സര്‍ക്കാർ നല്‍കിയ ഹര്‍ജി സുപ്രിംകോടതി മാറ്റിവച്ചു. ദീപാവലി അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ജസ്റ്റിസ് എല്‍. നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യമാണ് കോടതി അംഗീകരിച്ചത്.
സിബിഐ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് മറ്റൊരു പ്രധാനപ്പെട്ട കേസില്‍ ഹാജരാകേണ്ട സാഹചര്യത്തിലാണ് കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെട്ടത്. സിബിഐ അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കില്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈമാറുന്നില്ലെന്ന് ഇന്നലെ സിബിഐ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed