കോവിഡിനെ തുരത്തണമെങ്കിൽ ആദ്യം ട്രംപിനെ തുരത്തണമെന്ന് ബൈഡൻ


വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ നിലവിലെ പ്രസിഡന്‍റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിനെതിരെ അതിരൂക്ഷ വിമർശനങ്ങളുമാ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ. രാജ്യം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കോവിഡ് വൈറസാണ്. ഈ വൈറസിനെ തുരത്തേണ്ടത് അത്യാശ്യമാണ്. അതിന് ആദ്യം ട്രംപിനെ തുരത്തണം. അദ്ദേഹം ആഹ്വാനം ചെയ്തു. 

ഒഹിയോയിലെ ക്ലെവ്ലൻഡിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബൈഡൻ. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരിടത്തേക്ക് എന്ന ക്രമത്തിൽ വോട്ടു തേടി അലയുകയാണ് ട്രംപ്. നിരവധിപ്പേരാണ് മാസ്ക്പോലും ധരിക്കാതെ അദ്ദേഹത്തെ അനുഗമിക്കുന്നത്- ബൈപറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed