പിആർഡി ഫാക്ട് ചെക്കിൽ ഇനി ശ്രീറാമില്ല


തിരുവനന്തപുരം :

വ്യാജ വാർത്തകൾ കണ്ടെത്തുന്നതിലുള്ള പിആർഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തിൽ നിന്നും യുവ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ ഒഴിവാക്കി. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാളെ വ്യാജ വാർത്ത കണ്ടെത്തുന്ന വിഭാഗത്തിൽ നിയമിച്ചത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് സർക്കാർ തീരുമാനം.

അഡീഷണൽ സെക്രട്ടറി ബി.എസ്.ബിജു ഭാസ്കറാണ് ശ്രീറാമിന് പകരം ഫാക്ട് ചെക്ക് വിഭാഗത്തിലെത്തുന്നത്. ബഷീർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ദീർഘകാലം സസ്പെൻഷനിലായിരുന്ന ശ്രീറാം ആരോഗ്യവകുപ്പിൽ ജോയിന്‍റ് സെക്രട്ടറിയായാണ് സർവീസിൽ തിരികെ പ്രവേശിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed