ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല രക്ത ദാന ക്യാന്പ് സംഘടിപ്പിച്ചു.


മനാമ : 

ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മിറ്റിയുടെ നേത്യത്വത്തിൽ പ്രതിഭ ഹെൽപ്പ് ലൈനിന്റെ സഹായത്തോടെ  കിംഗ് ഹമദ് ആശുപത്രിയിലെ ആവശ്യത്തിനായി പ്രതിഭ അംഗങ്ങൾ രക്തദാനം ചെയ്തു. രാവിലെ 7 മുതൽ ഉച്ചക്ക് മണി വരെ നടന്ന  ക്യാന്പ് പ്രതിഭ ജനറൽ സിക്രട്ടറി ലിവിൻ കുമാർ ഉദ്ഘാടനം  ചെയ്തു. പ്രവാസി കമ്മിഷനംഗവും പ്രതിഭ മുഖ്യ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ മുഖ്യാതിഥി  ആയിരുന്നു.

പ്രതിഭ പ്രസിഡണ്ട് സതിഷ് കെ.എം. ട്രഷറർ മഹേഷ് മൊറാഴ . മനാമ മേഖല സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമായ അഡ്വ: ജോയി വെട്ടിയാടൻ എന്നിവർ  ആശംസകൾ നേർന്ന് സംസാരിച്ചു. മേഖല പ്രസിഡണ്ട് ഷംജിത്ത് അധ്യക്ഷത വഹിച്ചു. മുഹറഖ് മേഖല സെക്രട്ടറി  എൻ.കെ അശോകൻ സ്വാഗതവും, ഹെൽപ് ലൈൻ കൺവീനർ നൗഷാദ് പൂനൂർ നന്ദിയും  രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed