സ്വര്‍ണക്കടത്ത് സംഘത്തിന് മാവോയിസ്റ്റ് ബന്ധമെന്ന് എന്‍ഐഎ


 

കൊച്ചി: സ്വര്‍ണക്കടത്ത് സംഘത്തിന് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണവുമായി എന്‍ഐഎ. യുഎഇയിലേക്ക് കടന്ന രതീഷ് മാവോയിസ്റ്റാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ഇയാളിപ്പോള്‍ സൗദി അറേബ്യയിലാണെന്നാണ് സൂചന. രാജുവെന്ന പേരിലാണ് രതീഷ് അറിയപ്പെട്ടിരുന്നതെന്നാണ് എന്‍ഐഎ പറയുന്നത്. യുഎഇ കേന്ദ്രീകരിച്ചുള്ള കൂടുതല്‍ മലയാളി ഹവാല കള്ളപ്പണ ഇടപാടുകാരുടെ വിവരങ്ങളും എന്‍ഐഎ ശേഖരിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഹംസത് അബ്ദ്ദു സലാമിന്റെ അടുത്ത സുഹൃത്തായ രാജുവെന്ന് വിളിപ്പേരുള്ള രതീഷിനാണ് മാവോയിസ്റ്റ് ബന്ധം. നിരവധി മാവോയിസ്റ്റ് സംഘടനകളുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നെന്നാണ് അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed