‘എന്നിട്ട് അവസാനം’, മധുബാല വീണ്ടും മലയാള സിനിമയിലേക്ക്


കൊച്ചി: യോദ്ധ, ഒറ്റയാള്‍പട്ടാളം എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ നടി മധുബാല വീണ്ടും മലയാളത്തിലേക്ക്. അന്ന ബെന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എന്നിട്ട് അവസാനം’ എന്ന ചിത്രത്തിലാണ് മധുബാല വേഷമിടുന്നത്.

വികൃതി എന്ന ചിത്രത്തിന് ശേഷം എം.സി ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ രസകരമായ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. എജെജെ സിനിമാസിന്റെ ബാനറില്‍ അനന്ത് ജയരാജ് ജൂനിയര്‍, ജോബിന്‍ ജോയി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അപ്പു പ്രഭാകര്‍ ഛായാഗ്രഹണവും സൂരജ് ഇ.എസ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. സുഷിന്‍ ശ്യാം സംഗീതം ഒരുക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed