ബിനീഷിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും


ബംഗളൂരു

ബംഗളൂരു മയക്കുമരുന്ന് കേസിലെ സാന്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്ത ബിനീഷ് കൊടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് തീരും. ഉച്ചയ്ക്ക് ശേഷം ബിനീഷിനെ കോടതിയിൽ ഹാജരാക്കും. ഇ.ഡിക്കൊപ്പം നർ‍ക്കോട്ടിക് കൺട്രോൾ ബ്യൂറോയും കസ്റ്റഡി അപേക്ഷ നല്‍കും. കസ്റ്റഡി കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിൽ ബിനീഷ് ജാമ്യത്തിനും ശ്രമിക്കുന്നുണ്ട്. ഇന്നലെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ബിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു,  രാത്രി ഒന്‍പത് മണിയോടെയാണ് ആശുപത്രി വിട്ടത്.

താൻ‍ ചെയ്യാത്ത കാര്യങ്ങൾ പറയിപ്പിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ വൈകിട്ട് അഞ്ച് മണി വരെയാണ് ചോദ്യം ചെയ്തത്. അതേസമയം കേസിൽ എൻ‍ഫോഴ്സ്മെന്‍റ് നടത്തുന്ന അന്വേഷണം കേരളത്തിലും ഊർജ്ജിതമാക്കി. ഒരു നിര്‍മ്മാതാവ് അടക്കം നാല് പേരെ ചോദ്യംചെയ്യാൻ ഇ.ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed