എംബസ്സി ഓപ്പൺ ഹൗസിൽ ആലപ്പുഴ പ്രവാസി അസോസിയേഷൻ പരാതികൾ ഉന്നയിച്ചു


മനാമ:

ബഹ്‌റൈനിലെ പ്രവാസികൾ അനുഭവിക്കുന്ന നിരവധി പ്രശ്നങ്ങൾ ഇന്ത്യൻ എംബസ്സി ഓപ്പൺ ഹൗസിലൂടെ ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി ആലപ്പുഴ പ്രവാസി അസോസിയേഷൻ  പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫ് അറിയിച്ചു. കേരളത്തിൽ നിന്ന് വരുന്നവർ നിലവിൽ നൽകേണ്ടി വരുന്ന അമിത വിമാന നിരക്കും,  ടിക്കറ്റുകളുടെ പൂഴ്ത്തിവെപ്പും ചൂണ്ടികാണിച്ചതിനോടൊപ്പം ബഹ്‌റൈൻ വിമാന കന്പനിയായ ഗൾഫ് എയർ മാനേജ്മെന്റിനോട് നിരക്ക് കുറക്കുവാനായി  ആവശ്യപ്പെടണമെന്നും ബംഗ്ലാവിൽ ഷെരീഫ് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed