ഇന്ദിരാ ഗാന്ധി ഇന്ത്യയ്ക്ക് അടിത്തറ പാകിയ നേതാവെന്ന് കെ സുധാകരൻ എം. പി.


മനാമ:

ഇന്ത്യയെ ലോകത്തിലെ പ്രധാന സാന്പത്തിക ശക്തികളിൽ ഒന്നാക്കി മാറ്റുവാൻ ശക്തമായ നേതൃത്വം നൽകിയ വ്യക്തി ആയിരുന്നു ഇന്ദിരാ ഗാന്ധിയെന്ന് കെ സുധാകരൻ എംപി പറഞ്ഞു.  ഒഐസിസി ബഹ്‌റൈൻ ദേശീയ കമ്മറ്റി നടത്തിയ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഇന്ത്യക്കാരെയും ഒന്നായി കണ്ട നേതാവ് ആയിരുന്നു ഇന്ദിരാ ഗാന്ധയെന്നും കെ. സുധാകരൻ എം. പി അനുസ്മരിച്ചു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ബോബി പാറയിൽ സ്വാഗതം ആശംസിച്ചു. ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ സെക്രട്ടറി കെ സി ഫിലിപ്പ്, ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം,രഞ്ജിത്ത് പുത്തൻ പുര, വൈസ് പ്രസിഡന്റ്‌ മാരായ രവി കണ്ണൂർ, ലത്തീഫ് ആയം ചേരി, ദേശീയ സെക്രട്ടറിമാരായ ജവാദ് വക്കം, മാത്യൂസ് വാളക്കുഴി, മനു മാത്യു, ജോയ് എം ഡി, ഷാജി തങ്കച്ചൻ, യൂത്ത് വിംഗ് പ്രസിഡന്റ്‌ ഇബ്രാഹിം അദ്ഹം തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed