കാസർഗോട്ടെ കോവിഡ് ആശുപത്രി ബുധനാഴ്ച്ച പ്രവർത്തനമാരംഭിക്കും
തിരുവനന്തപുരം: കാസർഗോഡ് ജില്ലയില്‍ കോവിഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിർമ്മിച്ച് നല്‍കിയ ആശുപത്രി ബുധനാഴ്ച പ്രവർത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ആശുപത്രിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഒന്നാംഘട്ടമായി മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകൾ അടുത്തിടെ സൃഷ്ടിച്ചിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തിലൽ കോവിഡ് ആശുപത്രിയായി പ്രവർത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുന്പോൾ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവർത്തിക്കും. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സംസ്ഥാന സർക്കാരിന്‍റെ സഹായത്തോടുകൂടി കാസർഗോഡ് ജില്ലയിലെ തെക്കീൽ വില്ലേജിൽ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിർമ്മിച്ചത്.
