തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്നു യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കഴക്കൂട്ടം സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ഇയാളെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ചികിത്സ കഴിഞ്ഞ് ഇന്ന് ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാരണം എന്താണെന്ന് വ്യക്തമല്ല. നേരത്തേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് കൊവിഡ് രോഗികൾ ആത്മഹത്യ ചെയ്തിരുന്നു.
