കോവിഡ്: ശ്രീ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന വി​ല​ക്ക്


തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ പ്രവേശനത്തിനു താൽകാലിക വിലക്ക്. മുഖ്യപൂജാരിയായ പെരിയനന്പി ഉൾപ്പെടെ 12 പേർക്കു കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ഭക്തരെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചത്. ഇന്നു മുതൽ 15 വരെ പ്രവേശനം ഉണ്ടാകില്ലെന്ന് ക്ഷേത്രം ഭരണ സമിതി അറിയിച്ചു. നിത്യപൂജകൾ മുടങ്ങുന്നത് ഒഴിവാക്കാൻ തന്ത്രി ശരണനെല്ലൂർ സതീശൻ നന്പൂതിരിപ്പാട് ക്ഷേത്രത്തിലെത്തി പൂജകളുടെ ചുമതല ഏറ്റെടുത്തു. നിലവിലെ സാഹചര്യത്തിൽ ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി നിത്യപൂജകൾ തുടരാനാണ് തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed